കോഴിക്കോട് കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം അപൂർവരോഗമായ 'കവാസാക്കി' മൂലം
Updated: Jun 29, 2026, 12:25 IST
പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
കോഴിക്കോട് : കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം അപൂർവരോഗമായ കവാസാക്കി മൂലം.പകർച്ചവ്യാധി അല്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടനെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടിയുടെ രോഗലക്ഷണങ്ങൾ കവാസാക്കിയുടേത് എന്ന് കണ്ടെത്തിയതിന് പിന്നാലെ ചികിത്സയും നൽകി.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടലൂർ സ്വദേശിനിയായ 9 വയസ്സുകാരി ആയിഷ ഹെൽനയാണ് മരിച്ചത്. രോഗം പകരില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മുന്നറിയിപ്പുകൾ നൽകേണ്ട ആവശ്യവുമില്ല.
.jpg)

