കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലര്‍ വാൻ ഇടിച്ചുതെറിപ്പിച്ചു
Updated: Sep 12, 2026, 14:50 IST
ബസിന് മുന്നിലൂടെ നടന്നു നീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കോഴിക്കോട് : അരിക്കുളം കുരുടിമുക്കില്‍ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു.കുരുടിമുക്കില്‍ രാവിലെ 9 മണിയോടെയായിരുന്നു അപകടം.
സീബ്രാ ലൈനില്‍ നിർത്തിയിട്ട സ്വകാര്യ ബസിനു മുന്നിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നല്‍കേണ്ട സീബ്രാലൈനില്‍ ബസ് തടസ്സമായി നിർത്തിയതോടെ, മറുവശത്തുനിന്ന് വന്ന ട്രാവലർ, റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല.ബസിന് മുന്നിലൂടെ നടന്നു നീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
.jpg)

