മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞു; കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു

police8
police8

അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം

കോഴിക്കോട് : മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്.  അക്രമി ഓടി രക്ഷപ്പെട്ടു. ഫര്‍ഖാന്റെ കൈക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

tRootC1469263">

Tags