കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം; യുവാവ് പിടിയില്‍


മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു
കോഴിക്കോട് : മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് സ്വദേശി നാഗേഷ് (33) ആണ് പിടിയിലായത്. അന്തര്‍ജില്ലാ മോഷ്ടാവായ നാഗേഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഫീസിനകത്ത് കടന്ന് അവിടെയുണ്ടായിരുന്ന ലാപ്ടോപ്പുമായി കടന്നുകളയുകയായിരുന്നു.
മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ജയിലിലായിരുന്ന നാഗേഷ് കഴിഞ്ഞ മാസമാണ് അവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
