കോഴിക്കോട് സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു

kozhikkode taxi driver -  libeesh
kozhikkode taxi driver -  libeesh

റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് വരുന്നതിനിടെ ആറടിയോളം താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു

കോഴിക്കോട് : കോഴിക്കോട് സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. പുറമേരി സ്വദേശി മഠത്തിൽ ലിബീഷി (35)നാണ് പരുക്കേറ്റത്. ആറടിയോളം താഴ്ചയുള്ള ഓടയിലാണ് ലിബീഷ് വീണത്.  വടകര - നാദാപുരം സംസ്ഥാന പാതയിൽ കക്കം വെള്ളിയിൽ  വെച്ചാണ് അപകടമുണ്ടായത്.

റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിന് സമീപത്തേക്ക് വരുന്നതിനിടെ ആറടിയോളം താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു. വീഴ്ചയിൽ വലതു കൈക്കും കാലിനുമടക്കം പരുക്കേറ്റു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വലതുകൈയുടെ എല്ലിന് പൊട്ടലുള്ളതായി വ്യക്തമായത്.

tRootC1469263">

Tags