മുസ്ലിംലീഗിൽ പൊട്ടിത്തെറി; ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.സി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രകടനം
May 8, 2025, 10:48 IST


പി എം എ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്
കോഴിക്കോട് : കോഴിക്കോട് മുസ്ലീം ലീഗിൽ പൊട്ടിത്തെറി. ലീഗിൽ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത്. ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.സി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രകടനം നടത്തിയത്. പി എം എ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.