കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നതിന് കാരണം ബാറ്ററികളിലെ തകരാർ
ഫയർ എക്സിറ്റ് തുറക്കാൻ ഫയർഫോഴ്‌സിന് സാധിച്ചില്ല. കൂട്ടിയിട്ട ആക്രികൾ വഴി മുടക്കിയെന്നും ഫയർഫോഴ്സ് പറയുന്നു.
കോഴിക്കോട് : മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നതിന് കാരണം ബാറ്ററികളിലെ തകരാർ. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പ്രാഥമിക നിഗമനത്തിലാണ് വില്ലനായത് ബാറ്ററികളാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ബാറ്ററികൾ ചൂടുപിടിച്ചതും, അവയിൽ നിന്ന് തീപ്പൊരികൾ ഉണ്ടായതുമാണ് അപകടത്തിന് കാരണം. ഈ തകരാർ പുക ഉയരാൻ കാരണമായി. യുപിഎസ് മുറി ശീതികരിക്കാത്തത് അമിതമായി ചൂടുപിടിയ്ക്കാൻ കാരണമായി.
tRootC1469263">ഇതിനിടെ കാഷ്വാലിറ്റിയിൽ വൈദ്യുതി ഉപയോഗം ഓവർലോഡ് ആയിട്ടും, തുടർന്ന് നിരന്തരം "പവർ ട്രിപ്പ്' ആയിട്ടും പ്രശ്നം പരിഹരിച്ചില്ല. പുതിയ ബ്ലോക്കിലെ വയറിംഗ് സംവിധാനവും അധികൃതർ ഉടൻ പരിശോധിക്കും.മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ഫയർ & സേഫ്റ്റി ചട്ടങ്ങൾ പ്രകാരമുള്ള സംവിധാനങ്ങൾ ഇല്ല എന്നും കണ്ടെത്തലുണ്ട്. ഫയർ എക്സിറ്റ് തുറക്കാൻ ഫയർഫോഴ്‌സിന് സാധിച്ചില്ല. കൂട്ടിയിട്ട ആക്രികൾ വഴി മുടക്കിയെന്നും ഫയർഫോഴ്സ് പറയുന്നു.
.jpg)


