കോഴിക്കോട് ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു

kozhikkode car accident
kozhikkode car accident

കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു.

കടലുണ്ടി : ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാന്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിച്ചത്. കാറില്‍ ഏഴുപേരുണ്ടായിരുന്നു. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു.

tRootC1469263">

ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.കാറിലുണ്ടായിരുന്നവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയം കോസ്റ്റല്‍ എസ്‌ഐ പി. ഹരീഷ്, കെ. രാജേഷ്, പി. മിഥുന്‍, ഹാരിസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. ക്രെയിന്‍ എത്തിയാണ് കാര്‍ പുഴയില്‍നിന്നെടുത്തത്.

Tags