താമരശേരി ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു
Apr 28, 2025, 14:19 IST
പകടസമയം ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാൽ തലനാരിഴയ്ക്കാണ് വലിയ അപകടമൊഴിവായത്
കോഴിക്കോട് : താമരശേരി ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടര്‍ന്നു വീണു അപകടം. ഒമ്പതാം വളവിന് താഴെ ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറ അടര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. അപകടസമയം ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാൽ തലനാരിഴയ്ക്കാണ് വലിയ അപകടമൊഴിവായത്.
tRootC1469263">.jpg)


