'കോഴഞ്ചേരി പുതിയ പാലം, ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള യുഡിഎഫ് ശ്രമം പരിഹാസ്യം'; ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് എല്‍ഡിഎഫ്
കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച യു ഡി എഫ്, ഇപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്നും എല്‍ ഡി എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് എല്‍ ഡി എഫ് ബഹിഷ്കരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങാണ് എല്‍ ഡി എഫ് ബഹിഷ്കരിച്ചത്.
പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ച നടപടി പരിഹാസ്യം ആണെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി, ഉദ്ഘാടനം ബഹിഷ്കരിച്ചത്. പാലം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് നിര്‍മിച്ചതെന്ന് കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്തുന്ന അബിന്‍ വര്‍ക്കി എം എല്‍ എയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എല്‍ ഡി എഫ് ആറന്മുള മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച യു ഡി എഫ്, ഇപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്നും എല്‍ ഡി എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
.jpg)

