തളിപ്പറമ്പിൽ ടി.കെ ഗോവിന്ദൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറായാൽ പത്രിക പിൻവലിച്ച് പിൻമാറുമെന്ന് കൊയ്യം ജനാർദ്ദനൻ

Koyyam Janardhanan says he will withdraw his nomination if T.K. Govindan is willing to contest in Taliparambi under the palm symbol.

തളിപ്പറമ്പ്: ടി.കെ.ഗോവിന്ദന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ പത്രിക പിന്‍വലിക്കുമെന്ന് കെ.പി.സി.സി.അംഗം കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു.തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍.

നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും വികാരം മാനിച്ചാണ് സ്ഥാനാര്‍ത്ഥിത്വവുമായി താന്‍ മുന്നോട്ടുപോകന്നതെന്നും അദ്ദേഹം പറഞ്ഞു.വിവിധ തലങ്ങളില്‍ നേതാക്കളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.രണ്ട് ദിവസം മുമ്പ് മാത്രം സി.പി.എമ്മില്‍ നിന്ന് വന്ന് ഒരാള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് വര്‍ഷങ്ങളായി തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന സീനിയര്‍ നേതാക്കളെ വിഷമിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 53 വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്ന താന്‍ ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ നിരുപാധികം പിന്‍മാറുമെന്നും അല്ലാത്തപക്ഷം മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൊയ്യം പറഞ്ഞു.പത്രിക സമര്‍പ്പണത്തിന് തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ കൊയ്യം ജനാര്‍ദ്ദനനോടൊപ്പം എത്തിയിരുന്നു.
നേരത്തെ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലേക്ക് സജീവമായി പരിഗണിച്ച പേരായിരുന്നു കൊയ്യത്തിൻ്റെത്.
 

Tags