കോവളം സ്പാ പീഡനക്കേസ്; നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. കേസിലെ മൂന്നാം പ്രതിയായ സജിത്ത് കുമാറിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഫോണുകളിൽ കേസിന് ആധാരമായ നിർണായക ദൃശ്യങ്ങളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങൾ ആദ്യം ഡിജിറ്റലൈസ് ചെയ്ത ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ പരിശോധിച്ച ശേഷമാകും അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക. കേസിൽ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതിലും കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കുന്നതിലും ഈ ദൃശ്യങ്ങൾ നിർണായകമാകും. നിലവിൽ അറസ്റ്റിലായവർക്ക് പുറമെ മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
.jpg)

