കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്
തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പായിൽ തെളിവെടുപ്പ്. ഡ്രീംസ് സ്പാ, ആയൂർ കേരള സ്പാകളിലും പെൺകുട്ടിയുമായി പരിശോധന നടത്തും. പെൺകുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്.
പെൺകുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്. കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണം.
പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു.
ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒട്ടേറെ പൊള്ളലേറ്റ പാടുകൾ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.നിലവിൽ മനുഷ്യക്കടത്ത്, ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
.jpg)


