കൊട്ടിയൂർ ബാവലിപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Body of missing youth found in Kottiyoor's Bavalipuzha
Body of missing youth found in Kottiyoor's Bavalipuzha

കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തിയപ്പോൾ ബാവലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായആറളം ഫാം പാലത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡി കുന്ന് സ്വദേശി അഭിജിത്തി (23)ൻ്റെ മൃതദേഹം കണ്ടെത്തിയത്. 

പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരയ്ക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡും പുഴയിൽ കാണാതായ യുവാവിനായി തെരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് അക്കരെ കൊട്ടിയൂരിൽ തീർത്ഥാടനത്തിന് മുൻപ് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ അഭിജിത്തിനെ കാണാതായത്. അന്നേ ദിവസം തന്നെ ബാവലി പുഴയിൽ കാണാതായ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

tRootC1469263">

തീർത്ഥാടകർക്ക് കുളിക്കുന്നതിനായി ചിറ ഒരുക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രം അധികൃതർ കെട്ടിയ തടയണ കനത്ത മഴയിൽ തകർന്നിരുന്നു. ഇതോടെ പുഴയിൽ മലവെള്ളപാച്ചിലുണ്ടാവുകയും അടിയൊഴുക്ക് ശക്തമാവുകയും ചെയ്തിരുന്നു. ഇതാണ് തീർത്ഥാടകരായ രണ്ട് യുവാക്കളുടെ ജീവൻ അപഹരിച്ചത്.
 

Tags