കൊട്ടിയൂർ വൈശാഖ മഹോത്സവം : 21, 22 തീയതികളിൽ ബോയ്സ് ടൗൺ വഴി ഗതാഗത നിയന്ത്രണം

Kottiyoor Vaishakha Mahotsav Traffic restrictions via Boys Town on the 21st and 22nd
Kottiyoor Vaishakha Mahotsav Traffic restrictions via Boys Town on the 21st and 22nd

കണ്ണൂർ: കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ വാഹനങ്ങൾ എത്തുന്നതിനാൽ കൊട്ടിയൂർ പരിസരത്ത്  ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

21.06.2025, 22.06.2025 തീയതികളിൽ മാനന്തവാടി ഭാഗത്തുനിന്നും  കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെ വാഹനവും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗൺ ചന്ദനത്തോട് നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴി പോകേണ്ടതുമാണ്.

tRootC1469263">

Tags