കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ തെരുവുനായ ആക്രമണം ; അഞ്ചു വയസ്സുകാരിയുടെ കഴുത്തിലും മുഖത്തും കടിയേറ്റു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് ചികിത്സയ്ക്കായെത്തിയ അഞ്ചു വയസ്സുകാരിക്ക് തെരുവുനായയുടെ ക്രൂര ആക്രമണം. കുട്ടിയുടെ കഴുത്തിൽ കടിച്ച നായ, മുഖത്ത് മാന്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി വിന്നുവിന്റെ മകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. സെപ്റ്റംബർ 24 വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ആശുപത്രിയിലെ പൊടിപാറ ബിൽഡിംഗിന് സമീപത്തായിരുന്നു സംഭവം.
കാലിലെ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയാണ് വിന്നുവും മക്കളും മെഡിക്കൽ കോളേജിലെത്തിയത്. ഒപിയിലെ തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്ന് കരുതി പൊടിപാറ ബിൽഡിംഗിന് സമീപത്തെ മരച്ചുവട്ടിലെ തറയിൽ കുഞ്ഞിനെ ഇരുത്തി കൈക്കുഞ്ഞുമായി വിന്നു നിൽക്കുമ്പോഴായിരുന്നു നായ ആക്രമിച്ചത്. നായയുടെ കടയേറ്റ ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ട പ്രതിരോധ കുത്തിവയ്പുകൾ നൽകിയിട്ടുണ്ട്. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കിൽ തുന്നൽ ഇടേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
.jpg)

