ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്നാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ് പോലീസുകാരന് ദാരുണാന്ത്യം

google news
Policeman dies after falling from third floor while trying to arrest gambling gang

കോട്ടയം : ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന് ദാരുണാന്ത്യം.  രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജാണ് (52) മൂന്ന് നില കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍ വഴുതിവീണ് മരിച്ചത്. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ്.  

ശനിയാഴ്ച രാതി 11 മണിയോടെയാണ് സംഭവം. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളി സംഘമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധന നടത്തുകയായിരുന്നു. മൂന്നാം നിലയിലെ വാതില്‍ അടഞ്ഞു കിടന്നതിനാല്‍ എസ്‌ഐ വാതിലില്‍ ചവിട്ടിയപ്പോള്‍ കെട്ടിടത്തിന്റെ ഇടനാഴിയില്‍ നിന്നും കാല്‍ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.  

ഉടന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Tags