കോട്ടയത്ത് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി

DROWNED TO DEATH
DROWNED TO DEATH


കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു.

സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.

tRootC1469263">

തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
 

Tags