5000 രൂപ കൊടുത്താൽ ജാമ്യം നിൽക്കാൻ സ്ത്രീകൾ തയ്യാർ; അമിതിന് പുറത്തിറങ്ങാൻ സഹായിച്ചത് ജ​യി​ലി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ല്ല​റ സ്വ​ദേ​ശി​

kottayam irattakola - amith
kottayam irattakola - amith

5,000 രൂ​പ വീ​തം വാ​ങ്ങി​യാ​ണ് സ്ത്രീ​ക​ള്‍ ജാ​മ്യം നി​ന്ന​ത്


കോട്ടയം : കോട്ടയം തിരുവാതുക്കലിൽ നടന്ന ഇരട്ടക്കൊല കേസിൽ പ്രതിയാണ് ആസാം സ്വദേശി അമിത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ആ​റു മാ​സം കോ​ട്ട​യം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങാ​ന്‍ ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തി​രു​ന്ന അ​മി​തി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ സൗ​ക​ര്യം ചെ​യ്ത​ത് ജ​യി​ലി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ല്ല​റ സ്വ​ദേ​ശി​യാ​ണ്. ജാ​മ്യ​ത്തി​ന് ആ​ളെ ഏ​ര്‍​പ്പാ​ടാ​ക്കി​യ​തും ഇ​യാ​ളാ​ണ്. ഇ​യാ​ള്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ ര​ണ്ടു സ്ത്രീ​ക​ളാ​ണ് ജാ​മ്യ​ക്കാ​രാ​യി കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. 

tRootC1469263">

പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സ്ത്രീ​ക​ള്‍​ക്ക് അ​മി​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ല്ല. 5,000 രൂ​പ വീ​തം വാ​ങ്ങി​യാ​ണ് സ്ത്രീ​ക​ള്‍ ജാ​മ്യം നി​ന്ന​ത്.കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ചു കേ​സു​ക​ളി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന സ്ത്രീ​ക​ളും ഏ​താ​നും അ​ഭി​ഭാ​ഷ​ക​രു​മു​ണ്ട്. 5,000 രൂ​പ മു​ത​ല്‍ 10,000 രൂ​പ വ​രെ പ്ര​തി​ഫ​ലം വാ​ങ്ങി​യാ​ണ് ഇ​ത്ത​ര​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ കൂ​ടു​ത​ലാ​യി പു​റ​ത്തി​റ​ക്കു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഈ ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അമിത് ഒറാങ് കൊല്ലാൻ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം. വിജയകുമാർ ശമ്പളം നൽകാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അതിനാലാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു. വിജയകുമാർ കൊടുത്ത കേസ് മൂലമാണ് ഗർഭം അലസി പോയ ഭാര്യയെ പരിചരിക്കാൻ പ്രതിക്ക് പോകാൻ സാധിക്കാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Tags