കോട്ടയം ജില്ല കലക്ടറായി വി. വിഘ്നേശ്വരിയെ നിയമിച്ചു
May 21, 2023, 10:27 IST

കോട്ടയം: ജില്ല കലക്ടറായി വി. വിഘ്നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടർ ഡോ. പി.കെ. ജയശ്രീ സർവിസിൽനിന്ന് ഈമാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
മധുര സ്വദേശിനിയായ വിഘ്നേശ്വരി 2015 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടർ, കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ജില്ല
യുടെ 48ാമത് കലക്ടറായിട്ടാണ് നിയമിതയായിരിക്കുന്നത്. പി.കെ. ജയശ്രീ വിരമിക്കുന്നതിന് തൊട്ടുമുമ്പാകും ഇവർ ചാർജെടുക്കുക. 2021 ജൂലൈയിലായിരുന്നു ഡോ. പി.കെ. ജയശ്രീ ജില്ല കലക്ടറായി ചുമതലയേറ്റത്.