കോട്ടയത്ത് ബിരിയാണിയിൽ പഴുതാരയെ കിട്ടിയ സംഭവം ; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി
കോട്ടയത്ത് ബിരിയാണിയിൽ പഴുതാരയെ കിട്ടിയ സംഭവം ; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി
Nov 4, 2025, 09:18 IST
കോട്ടയം: കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ, ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി.
tRootC1469263">ഹോട്ടൽ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നൽകണം ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
.jpg)

