കോട്ടയത്തും അങ്കമാലിയിലും നിർമാണ പ്രവർത്തനം :ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ 14 ട്രെയിനുകൾ റദ്ദാക്കി

train
train

തിരുവനന്തപുരം: കോട്ടയത്തും അങ്കമാലിയിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ 14 എണ്ണം റദ്ദാക്കി ഇന്ത്യൻ റെയിൽവേ. തിങ്കളാഴ്ച ആറ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, പരശുറാം എക്സ്പ്രസ്, രാജ്യറാണി, അമൃത തുടങ്ങിയവ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

tRootC1469263">

കോട്ടയം വഴിയുള്ള കൊല്ലം, കായംകുളം, എറണാകുളം റൂട്ടിലും തിരിച്ചുമുള്ള മെമു എക്പ്രസുകളും സ്‌പെഷ്യൽ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയിൽ, നാഗർകോവിൽ ഷാലിമാർ പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിലായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കോട്ടയം റൂട്ടിൽ റെയിൽപ്പാലത്തിന്റെ പണിയും അങ്കമാലി ആലുവ സെക്ഷനിലെ നിർമാണ പ്രവൃത്തികളും നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Tags