കൊറിയയിലെ ഇരട്ട സ്വർണ്ണം നാടിന് സമർപ്പിക്കുന്നു : ലോക മീറ്റിൽ പങ്കെടുക്കാനാഗ്രഹമെന്ന് ഷീന ദിനേശ്

google news
sheena

വയനാട് : 2023 മെയ് 12 മുതൽ 20 വരെ സൗത്ത് കൊറിയയിൽ വച്ചു നടന്ന ഏഷ്യ -  ഫസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷീന ദിനേശ് വിജയ ശ്രീലാളിതയായി നാട്ടിൽ തിരിച്ചെത്തി. ജൻബുക്കിൽ വച്ചു നടന്ന മത്സരത്തിൽ ഹർഡിൽസിൽ വെള്ളി മെഡലും, ഹാർമാർത്രോ യിൽ വെള്ളിമെഡൽ കരസ്ഥമാക്കി  ഇന്ത്യയുടെ അഭിമാനമായ ഷീന അടുത്ത ലോക മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊറിയയിലെ ഇരട്ട വിജയം നാടിനും നാട്ടുകാർക്കും സമർപ്പിക്കുന്നതായി ഷീന കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒക്ടോബർ 27,28,29 തിയ്യതികളിൽ ദുബായിൽ വച്ചു നടക്കുന്ന വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഷീന.2024 ൽ അമേരിക്കയിൽ വച്ചു നടക്കുന്ന വേൾഡ് ഒളിമ്പിക്  മീറ്റിലേക്ക്  പങ്കെടുക്കാൻ സെലെക്ഷൻ ലഭിച്ചിട്ടുണ്ട്.ഒരുപാട് സുമനസുകളുടെ  സഹായഹസ്തങ്ങൾ കൊണ്ട് മാത്രമാണ്  നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് . വെള്ളമുണ്ട പബ്ലിക് ലൈബ്രറി, ഒഴുക്കൻ മല 
സർഗ്ഗ ഗ്രന്ഥാലയം ,ചെറുകര റിനൈസൻസ് ലൈബ്രറി ,തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും ഗ്രന്ഥശാലകളും  ക്ലബ്ബുകളും നൽകിയ സഹകരണം വളരെ വലുതായിരുന്നുവെന്ന് ഷീന പറഞ്ഞു. 

അടുത്ത മീറ്റിൽ പങ്കെടുക്കാൻ കഠിനമായ പ്രാക്ടീസ് ആവശ്യമാണ് അതിന് ഒരു കോച്ചിനെ അനുവദിച്ചു കിട്ടിയാൽ നന്നായിരുന്നുവെന്നും 
അടുത്ത മീറ്റുകളിൽ പങ്കെടുക്കാൻ ഏഴ് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും  ഇതിനായി എല്ലാ സംഘടനകളുടെയും, നാട്ടുകാരുടെയും  എല്ലാവിധ പിന്തുണയും സഹായ സഹ കരണങ്ങളും അഭ്യർത്ഥിക്കുന്നതായി ഷീന പറഞ്ഞു. 2022മെയ് 18 മുതൽ 22 വരെ തിരുവനന്തപുരത്തു വച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് അതെറ്റിക് മീറ്റിൽ വയനാട് ജില്ലയിൽ നി ന്നും പങ്കെടുത്ത ഷീന ദിനേശനു ഹാർമർ ത്രോയിൽ സ്വർണവും, ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി
എഷ്യൻ മീറ്റിലേക്ക് യോഗ്യത നേടിയിരുന്നു.

2022 നവംബർ 25,26,27 തിയ്യതികളിൽ നാസിക്കിൽ വച്ചു നടന്ന ദേശീയ വെറ്റെറൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻ ഷിപ്പിൽ ഡിസ്കസ് ത്രോയിൽ ഗോൾഡ് മെഡലും , ഹാർമർ ത്രോ, ഷോർട്ട്  പുട്ട്, 200 മീറ്റർ ഓട്ടം, 400 മീറ്റർ റിലേയിൽ വെളളി മെഡലുകളും, 100 മീറ്റർ റിലേയിൽ വെങ്കലവും നേടി. 2023 നവംബറിൽ ദുബായിൽ വച്ചു നടക്കുന്ന ഇന്റർനാഷണൽ മീറ്റിലേക്ക് യോഗ്യത നേടി.

2023 ഫെബ്രുവരി 11,12,13,14 തിയ്യതികളിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ (ആഡ)ഇൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിം സ് അതിലെറ്റിക്സിൽ ഹാർമർ ത്രോയിലും, 3000 മീറ്റർ വാക്കിങലും ഗോൾഡ് മെഡലുകളും, ഹാർഡിൽസ്, ഡിസ്കസ് ത്രോയിൽ വെളളി മേഡലുകളും, 100 മീറ്റർ, 400 മീറ്റർ റിലേ കളിലും വെങ്കല മെഡലുക ളും നേടി. ഗ്രാമ പഞ്ചായത്തംഗം രാധ, സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകൻ ജംഷീദ് കിഴക്കയിൽപ്രോജക്ട് വിഷൻ വയനാട് ജില്ലാ കോഡിനേറ്റർറഷീന സുബൈർ എന്നിവരും ഷീന ദിനേശിനൊപ്പം  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags