കൂടത്തായ് കേസ് ; ജോളിക്കെതിരെ മൊഴി നല്‍കി സഹോദരന്മാര്‍
Fri, 17 Mar 2023

കൂടത്തായ് കേസില്‍ ഒന്നാം പ്രതി ജോളിക്കെതിരെ സഹോദരന്മാരുടെ മൊഴി. കൊല ചെയ്‌തെന്ന് ജോളി എറ്റുപറഞ്ഞതായി സഹോദരങ്ങള്‍ മൊഴി നല്‍കി. ഐഐടിയില്‍ ജോലി കിട്ടിയെന്ന് കള്ളം പറഞ്ഞ് പിതാവില്‍ നിന്ന് രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ഇവര്‍ മൊഴി നല്‍കി.
കൂടത്തായ് വധക്കേസിലെ ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാരുടെത് നിര്‍ണ്ണായക മൊഴിയാണ്. കുടുംബ കല്ലറകള്‍ തുറന്ന സമയത്ത് കൊലപാതകങ്ങള്‍ നടത്തിയെന്ന് ജോളി തങ്ങളോട് പറഞ്ഞെന്ന് സഹോദരന്മാരായ ബാബു ജോസഫും ടോമി ജോസഫും മൊഴി നല്‍കി.