ബിരുദധാരിയാകാൻ ഒരുങ്ങി കൂടത്തായി കേസ് പ്രതി ജോളി ; കണ്ണൂർ ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതി

Koodathayi case accused Jolly set to become a graduate; wrote the B.A. exam from Kannur Jail.

 കണ്ണൂർ: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാൻ ഒരുങ്ങുന്നു. കോഴിക്കോട് ജില്ലാ സബ് ജയിലിൽ തടവുകാരിയായി കഴിയുന്ന ജോളി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നതിനായാണ് കണ്ണൂർ വനിതാ ജയിലിലെത്തിയത്. നിലവിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജോളിക്ക് ഇത്തവണ ആകെ എട്ട് പേപ്പറുകളാണ് എഴുതാനു ബിരുദധാരിയാകാൻ ഒരുങ്ങി കൂടത്തായി കേസ് പ്രതി ജോളി ; കണ്ണൂർ ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതിള്ളത്. ഇതിൽ ആറ് പരീക്ഷകൾ ജോളി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.

ജയിലിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ജോളി ഉൾപ്പെടെയുള്ളവർക്കായി ക്ലാസുകൾ നയിക്കുന്നത്. ഈ പരീക്ഷകൾക്ക് ശേഷം എസ് എൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകളും ജയിലിൽ നടക്കും. ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും വിവിധ ബിരുദ പരീക്ഷകളും സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകളും ജയിലിനുള്ളിലിരുന്ന് എഴുതുന്നുണ്ട്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ സ്വന്തം കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയിലിൽ കഴിയുന്നത്.

Tags