മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന് കോന്നി എംഎല്‍എ
മണ്ണിടിച്ചില്‍ അടക്കം ഉണ്ടായിട്ടും കോന്നി മണ്ഡലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാര്‍ ആരോപിച്ചു.
മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന് പരാതി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മഴക്കെടുതി ഉണ്ടായ കോന്നി മണ്ഡലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്നും പരാതിയുണ്ട്. മണ്ണിടിച്ചില്‍ അടക്കം ഉണ്ടായിട്ടും കോന്നി മണ്ഡലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാര്‍ ആരോപിച്ചു.
റാന്നി, ആറന്മുള അടക്കമുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടന്നിരുന്നു. ഈ യോഗത്തെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് ജനീഷ് കുമാറിന്റെ പരാതി.
.jpg)

