കൊങ്ങിണി ദോശ , വെജിറ്റബിള്‍ ബിരിയാണി, മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി ഭക്ഷണം റെഡി ; കലോത്സവ കലവറയിലെ മെനു ഇങ്ങനെ

vegetable biriyani

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധനേടുന്ന ഒരിടമാമ് കലവറ.ഇത്തവണ കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്, കൊങ്കിണി ദോശ. ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളക്, കരുമുളക്, കായം തുടങ്ങിയവയും ചേര്‍ത്ത് 'ഹെല്‍ത്തി'യാണ് കൊങ്ങിണി ദോശ.

tRootC1469263">

നൃത്തം ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി വേണമെന്നും അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഇന്നുമാത്രം 4000 കൊങ്കിണി ദോശയാണ് ഒരുക്കിയത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.
 മെനു ഇങ്ങനെ

    15-01-2026
    രാവിലെ 7.00: ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി, ചായ
    11.30: ചോറ്, കാച്ചിയമോര്, അവിയല്‍, മസാലക്കറി, പച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, രസം
    രാത്രി 7.00 ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടന്‍കാപ്പി

    16-01-2026
    രാവിലെ 7.00 ഉപ്പുമാവ്, ചെറുപയര്‍കറി, പഴം, ചായ
    11.30 ചോറ്, സാമ്പാര്‍, കൂട്ടുകറി, കിച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
    രാത്രി 7.00 പൂരി, മസാലക്കറി, കട്ടന്‍കാപ്പി

    17-01-2026
    രാവിലെ 7.00 പുട്ട്, കടലക്കറി, ചായ
    11.30 ചോറ്, മോരുകറി, അവിയല്‍,എരിശ്ശേരി,ഇഞ്ചിക്കറി, തോരന്‍, അച്ചാര്‍, പപ്പടം, രസം
    രാത്രി 7.00 ചപ്പാത്തി, മസാലക്കറി, കട്ടന്‍കാപ്പി

    18-02-2026
    രാവിലെ 7.00 ദോശ, സാമ്പാര്‍, ചട്‌നി, ചായ
    11.30 ചോറ്, പരിപ്പ്, അവിയല്‍, തക്കാളിക്കറി, പൈനാപ്പിള്‍ കറി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
    രാത്രി 7.00 വെജിറ്റബിള്‍ ബിരിയാണി, സാലഡ്, അച്ചാര്‍, കട്ടന്‍കാപ്പി
 

Tags