മൂന്ന് മുന്നണികള്‍ക്കായും വനിതകള്‍ മത്സരിക്കുന്ന ഏക മണ്ഡലമായി കോങ്ങാട്

kongad

2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും മത്സരിച്ചിട്ടുണ്ട് എന്നതും കോങ്ങാടിനെ പ്രത്യേകതയാണ്.

ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കായും വനിതകള്‍ മത്സരിക്കുന്ന ഏക മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിംഗ് എംഎല്‍എ കെ. ശാന്തകുമാരിയാണ് (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ. തുളസിയാണ് യുഡിഎഫിനായി തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്‍ഡിഎക്കായി മത്സരിക്കുന്നു. 2011-ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാര്‍ഥിയെങ്കിലും മത്സരിച്ചിട്ടുണ്ട് എന്നതും കോങ്ങാടിനെ പ്രത്യേകതയാണ്.

Tags