കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് അറസ്റ്റില്‍

Minor girl raped; accused arrested by police

ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമണ്‍ പുത്തയത്തെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.

കൊല്ലം അഞ്ചലില്‍ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. അലയമണ്‍ സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമണ്‍ പുത്തയത്തെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആണ്‍സുഹൃത്തായ രമണനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags