കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ച് യുവാക്കൾ

WheatPorotta
WheatPorotta

കൊല്ലം: പൊറോട്ട കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂർ മങ്ങാട് സംഘംമുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽ കുമാറിനെയാണ് ആക്രമിച്ചത്. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

tRootC1469263">

ഇന്നലെ രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കടയടക്കുകയാണെന്നും എല്ലാം തീർന്നുവെന്നും അമൽ കുമാർ പറഞ്ഞു. പൊറോട്ട ഉണ്ടായിട്ടും തരാതിരിക്കുകയാണെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനായി.

ഇതിന് പിന്നാലെ, യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അമൽ കുമാറിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ റോഡിലൂടെ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Tags