വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍

flight
flight

ശുചിമുറിയില്‍ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം പള്ളിമണ്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഷാർജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചത് .വിമാന ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

tRootC1469263">

വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയില്‍ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു.

Tags