കൊല്ലം അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്‌റെ ജഡം അടിഞ്ഞു

Dolphin's body washed up on the shores of Azhikkal, Kollam
Dolphin's body washed up on the shores of Azhikkal, Kollam



കൊല്ലം: കൊല്ലം അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്‌റെ ജഡം അടിഞ്ഞു. അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്.  ഇന്ന് രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിനരികെ ഡോള്‍ഫിന്റെ ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം മറവുചെയ്യും.
 

tRootC1469263">

Tags