കൊല്ലത്ത് ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jun 6, 2026, 11:51 IST
കൊല്ലം : പാൽകുളങ്ങരയ്ക്ക് സമീപം സ്കൂട്ടർ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പതിനാലുകാരനായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൽമാൻ, മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്രവാഹനത്തിൽ തട്ടി നിയന്ത്രണം കൈവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം സംഭവിച്ചത്.
.jpg)

