കൊല്ലത്ത് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം ; പൊലീസുകാരന് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

കൊല്ലം: കൊല്ലത്ത് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ മരിച്ചത്. താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

tRootC1469263">

അതേസമയം മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ ചാടി ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

Tags