കൊച്ചിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം

Cockroach Janata Party's X-account banned in India

ഇന്ന് കൊച്ചിയില്‍ അത്തരമൊരു കൂട്ടായ്മ ഉണ്ടായാല്‍ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും.

കൊച്ചിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടില്‍ പ്രചാരണം. യോഗത്തിന്റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇന്ന് കൊച്ചിയില്‍ അത്തരമൊരു കൂട്ടായ്മ ഉണ്ടായാല്‍ അത് രാജ്യത്തു തന്നെ ആദ്യ സംഭവമാകും. ഇതുവരെ കോക്രോച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുഴുവന്‍ സൈബര്‍ ഇടത്തിലാണ്.

'സിജെപി കോക്രോച്ച് ജനത പാര്‍ട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തില്‍ ഒരു പോസ്റ്റര്‍ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിലെ ക്യൂആര്‍ കോഡ് ചെന്നെത്തുന്നത് ഒരു ടെലഗ്രാം ഗ്രൂപ്പിലാണ്. പരിചയപ്പെടല്‍, നിയമപരമായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ചര്‍ച്ച ചെയ്യല്‍, നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ അഞ്ച് അജണ്ടകളാണ് പറയുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു.

Tags