ഒരു കോടിയുടെ കുഴൽപണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ

MONEY
MONEY

വേങ്ങര : മതിയായ രേഖകളില്ലാതെ ഒരു കോടി രൂപയുമായി കൊടുവള്ളി സ്വദേശി വേങ്ങര പൊലീസിന്റെ പിടിയിൽ. കൂരിയാട് ദേശീയ പാത ജങ്ഷനിൽ അടിപ്പാലത്തിനു സമീപം വെച്ച് വാഹനപരിശോധനക്കിടെയാണ് മുഹമ്മദ്‌ മുനീർ (39) പിടിയിലായത്. സ്കൂട്ടറിൻറെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും ഡിക്കിയിലായും കടത്തുകയായിരുന്ന ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.

tRootC1469263">

പണം വേങ്ങരയിലും പരിസരങ്ങളിലുമായി വിതരണത്തിനു എത്തിച്ചതാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശ പ്രകാരം വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേന്ദ്രൻ നായർ, സനൂപ്, സ്മിജു, ലിബിൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.

Tags