കൊടുങ്ങല്ലൂർ ആശുപത്രി കൈപ്പമംഗലത്തിന്റെ നേട്ടമാക്കി !! പ്രതിപക്ഷ നേതാവിനെതിരെ പോരാട്ടം കനക്കുമ്പോൾ പ്രചാരണ വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ ടി ടൈസൺ
കൈപ്പമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറവൂർ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ വിവാദം ഉയരുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥി ഇ ടി ടൈസണിന്റെ പ്രചാരണ പോസ്റ്ററിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ ചിത്രം ഉപയോഗിച്ചെന്നാരോപിച്ചാണ് വിവാദം ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ, കൈപ്പമംഗലം മണ്ഡലത്തിലെ എം എൽ എ കൂടിയായ ഇ ടി ടൈസൺ വികസന നേട്ടമായി ഒരു ആശുപത്രി കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അത് കൈപ്പമംഗലത്തിൽ അല്ല, സമീപ പ്രദേശമായ കൊടുങ്ങല്ലൂരിലെ താലൂക്ക് ആശുപത്രിയുടേതാണെന്നാണ് വിമർശനം ഉയരുന്നത്.

“തൊട്ടടുത്ത പ്രദേശത്തെ വികസന ചിത്രം സ്വന്തം നേട്ടമായി അവതരിപ്പിച്ച് പറവൂരിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശിക്കുന്നത് . പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയാണ് ഇ ടി ടൈസൺ മത്സരത്തിനിറങ്ങുന്നത് . കേരളത്തിൽ ശക്തമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് പറവൂർ.
അതേസമയം, ഈ ആരോപണങ്ങൾക്ക് ഇടതുപക്ഷം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ചകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
.jpg)


