കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

dead
dead

കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32)ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്.

ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയാണ് അപകടമുണ്ടായത്. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

tRootC1469263">

Tags