കോടിയേരിയുടെ ഭാര്യാസഹോദരന്‍ എസ് ആര് വിനയകുമാര്‍ CPIM വിടുന്നു
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല.
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുന്‍ എംഎല്‍എ എംവി രാജഗോപാലന്റെ മകനുമായ എസ്ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല.
പാര്‍ട്ടിയില്‍ പിണറായിസം ശക്തിപ്പെടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്.കോടിയേരി ബാലകൃഷ്ണന് മരിച്ചതിന് ശേഷം കണ്ണൂരിലേക്ക് വിലാപയാത്ര കൊണ്ടു പോയില്ല എന്നതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ചില ആഭ്യന്തര ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു.
അതിന്റെ ഭാഗമായി കുടുംബത്തിനും എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ് വിവരം. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞ ആളാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരന് എസ് ആര് വിനയകുമാര്‍. കഴിഞ്ഞ കുറേ കാലമായി ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
.jpg)

