കോടിയേരിയുടെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല : എം വി ഗോവിന്ദൻ

The loss caused to the Communist movement by Kodiyeri's passing is beyond words: M.V. Govindan.

 തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഏത് പ്രതിസന്ധിഘട്ടവും മുറിച്ചുകടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന കോടിയേരി സ്‌നേഹനിര്‍ഭരമായ പെരുമാറ്റം കൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവാണ് കോടിയേരിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറാന്‍ കോടിയേരിയുടെ ഓര്‍മ്മകള്‍ കരുത്ത് പകരുമെന്നും ആ അമര സ്മരണകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags