കോടിയേരി അനുസ്മരണ പരിപാടി; പിണറായിയും എം വി ഗോവിന്ദനും പങ്കെടുക്കാത്തതില്‍ കുടുംബത്തിന് അതൃപ്തി

kodiyeri balakrishnan

തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും ഉദ്ഘാടനം ചെയ്യുക.

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല് വര്‍ഷം. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതില്‍ കുടുംബത്തിന് അതൃപ്തി. 

തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും ഉദ്ഘാടനം ചെയ്യുക. പയ്യാമ്പലത്തെ പുഷ്പാര്‍ച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇരുവരും കോടിയേരിയുടെ വീട്ടില്‍ എത്തിയിരുന്നു. പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരില്‍ എത്താത്തതെന്നാണ് വിശദീകരണം.

Tags