നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കി
ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്.വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്.
ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി.കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്.വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന്‍ വള്ളങ്ങളും എത്തുന്നത്. പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപിജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു.
.jpg)

