മത്സരിക്കാം എന്ന് പറഞ്ഞിരുന്നു, സീറ്റിനായി നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

kodikunnil

കെപിസിസി പ്രസിഡന്റിന്റെ ചുമതല ആര്‍ക്ക് എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രവര്‍ത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് താന്‍ നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എല്‍ഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലം പിടിച്ചെടുക്കാനായി മത്സരിക്കാം എന്ന് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ചുമതല ആര്‍ക്ക് എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രവര്‍ത്തകരും നേതാക്കളും കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കെ സുധാകരന്‍ നിര്‍ബന്ധം പിടിച്ചുവെന്ന് അഭിപ്രായമില്ല. എംപിമാര്‍ മത്സരിക്കണമെന്ന അധ്യായം അടച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇതില്‍ മാറ്റമുണ്ടോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കെപിസിസി പ്രസിഡന്റ് ചുമതല കൈമാറ്റ തീരുമാനം കേരളത്തിലെ പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷിച്ചിരിക്കുന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.

Tags