കണ്ണൂരിൽ നിന്നും കൊടി സുനിയെ മാറ്റും: ഇനി തവന്നൂർ സെൻട്രൽ ജയിലിൽ

TP murder case accused Kodi Suni gets 30 days parole
TP murder case accused Kodi Suni gets 30 days parole

കണ്ണൂർ :ടി.പി വധക്കേസ് പ്രതിയായകൊടി സുനിയെ ജയിൽ മാറ്റും, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂരിലേക്കാണ് മാറ്റാൻ നീക്കങ്ങൾ തുടങ്ങിയത്. ഇതിന് ഉത്തര മേഖല ജയിൽ എ.ഡി.ജി.പി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റാൻ തീരുമാനിച്ചത്.
 ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടവും സ്വർണം പൊട്ടിക്കലിന് ആസൂത്രണം ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കൊടി സുനിക്കെതിരെ ഉയർന്നത്.

tRootC1469263">

 ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് കൊടി സുനി. കൊടി സുനി, കിർമാണി മനോജ്‌, ബ്രിട്ടോ എന്നിവർ ജയിലിന് പുറത്ത് ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. 
 കൊടി സുനിയെ  ദിവസങ്ങൾക്ക് മുമ്പ് കൊടി സുനി തലശേരി കോടതിക്ക് സമീപത്തെ ഹോട്ടലിന് മുൻവശത്തെ പാർക്കിങ് ഏരിയയിൽ നിന്നും പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് കൂട്ടുനിന്ന മൂന്ന് പൊലീസുകാരെ സസ്പെൻ്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരുന്നില്ല.

Tags