കൊച്ചിയിൽ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടാതിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്ക് അടക്കം കേടുപാട് സംഭവിച്ചു. ശനിയാഴ്ച രാവിലെ 6.15ഓടെയാണ് കടാതി ഹോണ്ട ഇ.വി.എം ഷോറൂമിന് മുന്നിലാണ് മെറ്റൽ കയറ്റി വന്ന ടോറസ് ലോറി അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴയില്‍നിന്ന് കോലഞ്ചേരിക്ക് പോകുകയായിരുന്നു ലോറി.
തമിഴ്നാട് സ്വദേശികളായ ഡ്രൈവര്‍ അന്പ് (30), സഹായി വീരമണി (30) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ നടുവിന് സാരമായി പരിക്കേറ്റ വീരമണിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്പ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഷോറൂമിലെ ഏഴോളം ഇരുചക്രവാഹനങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും നാശനഷ്ടം സംഭവിച്ചു.