കൊച്ചിയിൽ ഭക്തിനിർഭരമായി "രഥയാത്ര 2025"

"Rath Yatra 2025" celebrated with devotion in Kochi
"Rath Yatra 2025" celebrated with devotion in Kochi

കൊച്ചി : കടവന്ത്രയിൽ വിശ്വകർമ കലാസാംസ്കാരിക സംഘം സംഘടിപ്പിച്ച "രഥയാത്ര 2025" ഭക്തിയുടെയും സാംസ്‌ക്കാരിക പൈതൃകത്തിന്റെയും ഒത്തുചേരലായിമാറി.  27ന് വൈകിട്ട് 7 മണിക്ക് ആരംഭിച്ച രഥയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

മുഖ്യ  അതിഥികളായി ; ഹെഡ് ഓഫ് റെയർ എർത്ത്‌സ് ഡിവിഷനുമായ IREL (ഇന്ത്യ) ലിമിറ്റഡ് ന്റെ ജനറൽ മാനേജർ  ശ്രീ ചന്ദ്രശേഖറും , അദ്ദേഹത്തിന്റെ ഭാര്യ ഡോ. ഉമ ഡിയും പങ്കെടുത്തു.ഈ വാര്ഷിക ആഘോഷം IREL (India) Limited, Rare Earths Division, Udyogamandalയും ,ഉത്കലിക കൊച്ചിൻ ഒഡിയ അസോസിയേഷനും ,സംയുക്തമായി ആശംസകളും സഹകരണവും നൽകി.

tRootC1469263">

"Rath Yatra 2025" celebrated with devotion in Kochi

ഡോ. അശുതോഷ് ചൗധരി, സെക്രട്ടറി, ഉത്കലിക കൊച്ചിൻ ഒഡിയ അസോസിയേഷൻ, രഥയാത്രയുടെ കൊച്ചിയിലെ 10 വർഷത്തെ ചരിത്രം കുറിച്ചുള്ള  പ്രഭാഷണം നടത്തി. മിസ്റ്റർ നാരായൺ പത്രോ, സെക്രട്ടറി, വിശ്വകർമ കലാസാംസ്കാരിക സംഘം, രഥയാത്രയുടെ ക്രമീകരണത്തിൽ നിർണായക പങ്ക് വഹിച്ചു. മഹാപ്രഭുവിന്റെ രഥം 700 മീറ്റർ ദൂരം സഞ്ചരിച്ചു മൗസിമാ ക്ഷേത്രത്തിൽ എത്തിച്ചേർന്നു, അത്രയും ദിവസങ്ങൾ ദേവതകൾ അവിടെ വിശ്രമിക്കും.“ജയ് ജഗന്നാഥ്” മുദ്രാവാക്യങ്ങൾക്കിടയിൽ നടന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ ഒരു അനുഭവമായി മാറി

Tags