കൊച്ചിയിൽ പബ്ബിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് റിമാൻഡിൽ

police8
police8

കൊച്ചി: കതൃക്കടവ് മില്ലേനിയൻസ് പബ്ബിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇടുക്കി തൊടുപുഴ ഇടവെട്ടി രാമൻകുളത്ത് വീട്ടിൽ ബഷീറാണ്​ (39) അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അപമര്യാദയായി പെരുമാറിയ ഇയാളെ യുവതി വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിച്ച് സാരമായി പരിക്കേൽപിച്ചിരുന്നു. വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിയിൽ യുവാവിൻറെ ഇടത് ചെവിക്ക് പിന്നിലാണ് ആഴത്തിൽ മുറിവേറ്റത്.

tRootC1469263">

യുവതിയുടെയും യുവാവിന്റെയും പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരുർ സ്വദേശിയായ യുവതിയെയും കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

Tags