വോട്ട് ചെയ്തപ്പോൾ പുരട്ടിയ മഷി കാരണം വിരലിൽ പൊള്ളൽ ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ച് കൊച്ചി സ്വദേശി

Kochi native approaches collector seeking compensation after getting burnt on finger due to ink applied while voting

 കൊച്ചി : വോട്ട് ചെയ്തതിന് പിന്നാലെ വിരലിൽ പുരട്ടിയ മഷി മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി പരാതിയുമായി രംഗത്ത്. പള്ളുരുത്തി പി.ഡി. റോഡ് സ്വദേശി ടി.വി. സനൽ ബാബു ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിച്ചത്.

വോട്ട് രേഖപ്പെടുത്തുന്നതിനിടെ ചൂണ്ടുവിരലിലും നടുവിരലിലും വീണ മഷി രണ്ട് ദിവസത്തിന് ശേഷം അസ്വസ്ഥതകൾ ഉണ്ടാക്കുകയായിരുന്നുവെന്ന് സനൽ ബാബു പറയുന്നു. വിരലുകളിൽ ശക്തമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടുകയും തുടർന്ന് തൊലി പൊളിഞ്ഞ് പൊള്ളലേറ്റതിന് സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്തു.

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആവശ്യമായ മരുന്നുകൾ അവിടെ ലഭ്യമല്ലായിരുന്നുവെന്നും പുറത്തുനിന്ന് വാങ്ങാനാണ് ഡോക്ടർ നിർദേശിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ചെയ്തതിനെത്തുടർന്നുണ്ടായ ഈ ശാരീരിക ബുദ്ധിമുട്ടുകൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കളക്ടർക്ക് നൽകിയ പരാതിയിലെ ആവശ്യം.

Tags