കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല : വി.ഡി.സതീശൻ
Aug 22, 2026, 19:52 IST
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ല. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെയുള്ള നഗരഗതാഗത പദ്ധതികളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നത് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന പേരിലേക്ക് കെഎംആർഎൽ സർക്കാരിന് ശുപാർശ നൽകിയിരുന്നു. പേര് മാറ്റുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരത്തിനായി കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് സംസ്ഥാന സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചത്.
.jpg)

