പ്രശ്നത്തിന് പരിഹാരം; തടസ്സപ്പെട്ടിരുന്ന കൊച്ചി മെട്രൊ സർവീസ് പുനരാരംഭിച്ചു

Problem solved; Kochi Metro service resumed after disruption

കൊച്ചി: തടസ്സപ്പെട്ടിരുന്ന കൊച്ചി മെട്രൊ സർവീസ് സാധാരണ പുനരാരംഭിച്ചു. മെട്രൊ സാങ്കേതിക തകരാറിനെ തുടർന്ന് രാവിലെ 8 മണിയോടെ സർവീസ് തടസപ്പെട്ടിരുന്നു. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റുകയായിരുന്നു.

തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രൊ സർവീസ് ഭാഗികമായി തടസപ്പെട്ടു. തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനാണ് എംജി റോഡ് സ്റ്റേഷൻ എത്തുന്നതിനു മുമ്പ് തകരാറിലായത്. ബ്രേക്ക് തകരാറായതിനെ തുടർന്നായിരുന്നു ട്രെയിൻ വഴിയിൽ കുടുങ്ങിയത്.

tRootC1469263">

Tags